റയൽ മാഡ്രിഡിന് തോൽവി

പുതുവർഷത്തിലെ രണ്ടാംമത്സരത്തിലും വിജയം കണ്ടെത്താനാവാതെ റയൽ മാഡ്രിഡ്‌. കഴിഞ്ഞ മത്സരത്തിൽ വിയ്യാറയലിനോട് സമനില വഴങ്ങിയ ടീമിനെ ഇത്തവണ റയൽ സോസിഡാഡാണ് പരാജയപ്പെടുത്തിയത്. ബെർണാബ്യൂവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് സോസിഡാഡ് വിജയംകണ്ടത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പെനാൽട്ടി വഴങ്ങേണ്ടിവന്നതാണ് ആതിഥേയർക്ക് വിനയായത്. കാസിമീറോയുടെ ഫൗളിന് ലഭിച്ച പെനാൽറ്റി വില്യൻ ഹൊസെ വലയിലെത്തിച്ചതോടെ നാലാം മിനിറ്റിൽ തന്നെ സോസിഡാഡ് മുന്നിലെത്തി. തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ ലൂക്കാസ് വസ്ക്വേസ് ചുവപ്പ് വാങ്ങി മടങ്ങുക കൂടി ചെയ്തതോടെ റയൽ കൂടുതലപകടത്തിലായി. 83ആം മിനിറ്റിൽ റൂബൻ പാർഡോ ആണ് സോസിഡാഡിന്റെ വിജയമുറപ്പിച്ച ഗോൾ നേടിയത്. ലീഗിലെ മറ്റൊരു മത്സരത്തിൽ സെവിയ്യയും അത്‌ലറ്റിക്കോ മാഡ്രിഡും ഓരോ ഗോൾ വീതമടിച്ച് പിരിഞ്ഞു. ഇരുടീമുകളും പരുക്കൻ അടവുകൾ പുറത്തെടുത്ത മത്സരത്തിൽ 12 തവണയാണ് റഫറിക്ക് മഞ്ഞക്കാർഡുയർത്തേണ്ടിവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!