ഗ്രനഡയെ കീഴടക്കി റയൽ

ഏദൻ ഹസാർഡ്‌ ആദ്യമായി വല കുലുക്കിയ മൽസരത്തിൽ റയലിന്‌ വിജയം. ഗ്രനഡയെ രണ്ടിനെതിരെ നാല്‌ ഗോളുകൾക്കാണ്‌ റയൽ മാഡ്രിഡ്‌ കീഴടക്കിയത്‌. ഒരു ഗോൾ നേടിയ ഹസാർഡ്‌ മറ്റൊരു ഗോളിന്‌ വഴിയൊരുക്കിയും തിളങ്ങി.
മൽസരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ആതിഥേയർ മുന്നിലെത്തി. ബെയ്‌ൽ നൽകിയ ക്രോസ്‌ ബെൻസേമ വലയിലെത്തിക്കുകയായിരുന്നു. ഇടവേളക്ക്‌ തൊട്ട്‌ മുമ്പായി ഹസാർഡ്‌ മികച്ചൊരു ഗോളിലൂടെ ലീഡ്‌ നില രണ്ടായി ഉയർത്തി. പരിക്കേറ്റ്‌ പുറത്തായ ക്രൂസിന്‌ പകരമായെത്തിയ മോഡ്രിച്ചാണ്‌ മൂന്നാം ഗോൾ നേടിയത്‌.
പിന്നീട്‌ ഡാർവിൻ മചിസ്‌,ഡൊമിംഗോസ്‌ എന്നിവരിലൂടെ ഗ്രനഡ രണ്ട്‌ ഗോളുകൾ തിരിച്ചടിച്ചെങ്കിലും അവസാന മിനുട്ടിലെ ഗോളിലൂടെ ഹാമിഷ്‌ റോഡ്രിഗസ്‌ റയലിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!