സമനിലക്കുരുക്കിൽ റയൽ മാഡ്രിഡ്

ബാഴ്‌സക്ക്‌ പിന്നാലെ റയലിനും ലീഗിൽ സമനില. വിയ്യാ റയലുമായാണ്‌ റയൽ മാഡ്രിഡ്‌ സമനിലയിൽ പിരിഞ്ഞത്‌. ഇരുടീമുകളും രണ്ട്‌ ഗോളുകൾ വീതം നേടിയ മൽസരത്തിൽ ഗരെത്‌ ബെയ്‌ലിന്റെ ഇരട്ട ഗോളുകളാണ്‌ റയലിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്‌.
മൽസരം തുടങ്ങി 12ആം മിനുട്ടിൽ തന്നെ ആതിഥേയർ റയലിനെ വിറപ്പിച്ച്‌ ലീഡെടുത്തു. ജെറാർഡ്‌ മൊറേനൊയാണ്‌ റീബൗണ്ടിലൂടെ പന്ത്‌ വലയിലെത്തിച്ചത്‌. എന്നാൽ ഇടവേളക്ക്‌ തൊട്ട്‌ മുമ്പായി ബെയ്‌ൽ റയലിനായി ലക്ഷ്യം കണ്ടു. പിന്നീട്‌ മോയ്‌ ഗോമസിലൂടെ വിയ്യാ റയൽ മുന്നിലെത്തിയെങ്കിലും ബെയ്‌ൽ വീണ്ടും രക്ഷക്കെത്തുകയായിരുന്നു. തൊട്ട്‌ പിന്നാലെ രണ്ടാം മഞ്ഞക്കാർഡ്‌ കണ്ട്‌ താരം പുറത്തായി.
ലീഗിൽ മൂന്ന് മൽസരങ്ങളിൽ നിന്ന് അഞ്ച്‌ പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്‌ റയൽ മാഡ്രിഡ്‌. ആദ്യ മൂന്ന് മൽസരങ്ങളും വിജയിച്ച അത്‌ലറ്റിക്കോ മാഡ്രിഡാണ്‌ ഒന്നാം സ്ഥാനത്ത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!