ലോകകപ്പന്തരീക്ഷം പുനർസൃഷ്ട്ടിക്കാമോ ? നാടിനെ സിനിമയിലെടുക്കാം !

മലയാളസിനിമയിൽ ഏറെ അലയൊലികൾ തീർത്ത ‘സുഡാനി ഫ്രം നൈജീരിയ’ക്ക് പിന്നാലെ കാൽപ്പന്ത് ഇതിവൃത്തമായി മറ്റൊരു സിനിമകൂടി അണിയറയിൽ ഒരുങ്ങുകയാണ്. ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്’ എന്ന ചിത്രമാണ് ഫുട്‍ബോളാവേശവുമായി മലയാളികളെ ത്രില്ലടിപ്പിക്കാനെത്തുന്നത്. കാളിദാസ് ജയറാമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേ കായിക പ്രേമികളോട് ഒരഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ മിഥുൻ മാനുവൽ തോമസ്. ലോകകപ്പിനെ തോരണങ്ങളുയർത്തി എതിരേറ്റ ആരാധകർ ആ അന്തരീക്ഷം ഒരിക്കൽ കൂടി പുനർസൃഷ്ട്ടിക്കുകയാണെങ്കിൽ അവയെ ചിത്രത്തിന്റെ ഭാഗമാക്കാൻ തങ്ങളെത്തുമെന്നാണ് മിഥുൻ ഫേസ്ബുക്കിലൂടെ അറിയിച്ചത്. അർജന്റീന ഫാൻസിന്റെ കഥയാണ് ചിത്രം പറയുന്നതെങ്കിലും ഏത് ടീമിന്റെ ഫ്ളക്സ് ബോർഡുകളും സിനിമയിലെടുക്കുമെന്നും മിഥുൻ വ്യക്തമാക്കിയിട്ടുണ്ട്. തയ്യാറുള്ളവർ 9447429698, 9847086703 എന്നീ നമ്പറിൽ ബന്ധപ്പെടണമെന്നും മിഥുൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!