ഗുട്ടൻഡോർഫ് ഇനി ഓർമ

വിഖ്യാത ജർമൻ ഫുട്ബോൾ പരിശീലകൻ റുഡോൾഫ്‌ ഗുട്ടെൻഡോർഫ്‌ അന്തരിച്ചു. ഏറ്റവും കൂടുതൽ ക്ലബുകളെ പരിശീലിപ്പിച്ച്‌ റെക്കോർഡിട്ട വ്യക്തിയാണ്‌ ഗുട്ടെൻഡോർഫ്‌.
ജർമൻകാരനായ ഗുട്ടെൻഡോർഫ്‌ 1953ലാണ്‌ പരിശീലകനായി തന്റെ കരിയർ ആരംഭിച്ചത്‌. പിന്നീട്‌ 2003 വരെ 55ഓളം ടീമുകളെ ഗുട്ടെൻഡോർഫ്‌ പരിശീലിപ്പിച്ചു. സമോവ ദേശീയ ടീമിനെയാണ്‌ 2003ൽ പരിശീലിപ്പിച്ചത്‌.
ഷാൽക്കെ, ഹാംബർഗർ,റയൽ വയ്യഡോയ്ഡ്‌, ചിലി, ഓസ്‌ട്രേലിയ തുടങ്ങിയ ടീമുകളെയെല്ലാം ഗുട്ടെൻഡോർഫ്‌ പരിശീലിപ്പിച്ചിട്ടുണ്ട്‌. ജാപ്പനീസ്‌ ലീഗിൽ കിരീടം നേടുന്ന ആദ്യ വിദേശ പരിശീലകനും കൂടിയാണ്‌ ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!