എന്തുകൊണ്ട് ടെൻഡുൽക്കർ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടാൻ വൈകി?

സച്ചിൻ എസ്.എൽ

ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിന്റെ (ICC) ഹാൾ ഓഫ്‌ ഫെയിമിൽ (Hall Of Fame) ഒടുക്കം ഇതിഹാസങ്ങളുടെ ഇതിഹാസവും…!

ഈ പട്ടികയിൽ ഇടം നേടുന്ന ആറാമത്തെ ഇന്ത്യൻ…!

സച്ചിൻ രമേഷ്‌ ടെൻഡുൽക്കർ…

അതെന്താ അങ്ങനെ..!

ഇന്ത്യൻ ക്രിക്കറ്റും, ലോക ക്രിക്കറ്റും അടക്കി ഭരിച്ച സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ ഇപ്പോഴാണോ ഹാൾ ഓഫ്‌ ഫെയിമിൽ ഇടം നേടുന്നത്‌…?

പല സ്പോർട്‌സ്‌ ഗ്രൂപ്പുകളിലും, കമന്റുകളായിക്കണ്ട സച്ചിൻ ആരാധകരുടെ
ചോദ്യമാണിത്‌. സെൻസിബിൾ ആയ ഒരു ചോദ്യം തന്നെ. ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ഇതിഹാസം ഈയൊരു ഇതിഹാസപ്പട്ടികയിൽ ഇടം പിടിക്കാൻ എന്തേ താമസിച്ചു…?

ഇതിനുത്തരം അറിയുന്നതിനു മുൻപേ
എന്താണീ ഹാൾ ഓഫ്‌ ഫെയിം എന്നറിയാം

ക്രിക്കറ്റ്‌ ലോകത്തെ ഇതിഹാസ താരങ്ങളെ രേഖപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ 2009 ജനുവരി 2 നാണ് ICC യും ഫെഡറേഷൻ ഓഫ്‌ ക്രിക്കറ്റേഴ്സ്‌ അസോസിയേഷനും (FICA) ചേർന്ന് ആദ്യത്തെ ഹാൾ ഓഫ്‌ ഫെയിം പട്ടിക പുറത്തിറക്കിയത്‌. 1899 മുതൽ 1995 വരെയുള്ള 55 താരങ്ങളാണ് ആദ്യ പട്ടികയിൽ ഇടം നേടിയത്‌. നിലവിൽ 89 താരങ്ങളാണ് ഈ ലിസ്റ്റിലുള്ളത്‌. അതിൽ 71 ഉം ഇംഗ്ലീഷ്‌ താരങ്ങളാണ്. ബാക്കിയുള്ള 18 പേരിൽ ആറു പേർ ഇന്ത്യാക്കാരാണ്. 2009 ലെ ആദ്യ ലിസ്റ്റിൽ ഉൾപ്പെട്ട സുനിൽ ഗാവസ്കറും, ബിഷൻ സിംഗ്‌ ബേദിയും, 2010 ൽ കപിൽ ദേവും, 2015 ൽ അനിൽ കുംബ്ലൈയും, 2018 ൽ രാഹുൽ ദ്രാവിഡുമാണ് ടെൻഡുൽക്കറിന് മുന്നേ ഹാൾ ഓഫ്‌ ഫെയിമിൽ കയറിപ്പറ്റിയ ഇന്ത്യൻ ഇതിഹാസങ്ങൾ.

ഐ. സി. സി ചട്ടമനുസരിച്ച്‌, താരം കരിയറിൽ നിന്ന് വിരമിച്ച്‌ അഞ്ചു വർഷങ്ങൾക്ക്‌ ശേഷമാണ് ഹാൾ ഓഫ്‌ ഫെയിമിൽ ഉൾപ്പെടുക. ഈ കണക്ക്‌ നോക്കുമ്പോൾ 2013 നവംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ടെൻഡുൽക്കർ 5 വർഷങ്ങൾ പൂർത്തിയായി, ഏതാനും മാസങ്ങൾക്കകം ഈ ഇതിഹാസപ്പട്ടികയുടെ ഭാഗമായിത്തീർന്നിരിക്കുന്നു.

എന്തുകൊണ്ട്‌ ടെൻഡുൽക്കർ ഹാൾ ഓഫ്‌ ഫെയിമിൽ ഉൾപ്പെടാൻ വൈകി എന്ന ചോദ്യത്തിന്റെ ഉത്തരം ഇതാണ്.

2019 ൽ ടെൻഡുൽക്കറിനൊപ്പം മുൻ ദക്ഷിണാഫ്രിക്കൻ പേസ്‌ ബൗളർ അലൻ ഡൊണാൾഡും , മുൻ ഓസ്ട്രേലിയൻ വുമൺ ക്രിക്കറ്റർ കാതറിൻ ഫിറ്റ്സ്‌പാട്രിക്കും
ഹാൾ ഓഫ്‌ ഫെയിം അംഗങ്ങളായി മാറി.

പുരുഷ ക്രിക്കറ്റേഴ്സിനൊപ്പം 8 വനിതാ ക്രിക്കറ്റ്‌ ഇതിഹാസങ്ങളും ICC യുടെ 89 അംഗ ഹാൾ ഓഫ്‌ ഫെയിം പട്ടികയിൽ ഉൾപ്പെടുന്നുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!