സാറി ഇനി യുവന്റസിനെ പരിശീലിപ്പിക്കും

മൗറിസിയോ സാറി ഇനി യുവന്റസ്‌ മാനേജർ. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക്‌ വിരാമമിട്ട്‌ യുവന്റസ്‌ തങ്ങളുടെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. ചെൽസിയെ യൂറോപ്പ ലീഗ്‌ ചാമ്പ്യന്മാരാക്കിയാണ്‌ സാറി ഇറ്റലിയിലേക്ക്‌ തിരികെ കയറുന്നത്‌.

കഴിഞ്ഞ സീസണിൽ ചെൽസിയിലെത്തിയ സാറി രണ്ട്‌ വർഷം കൂടെ കരാറിൽ ബാക്കി നിൽക്കെയാണ്‌ പടിയിറങ്ങുന്നത്‌. ചെൽസിയിലെത്തുന്നതിന്‌ മുമ്പ്‌ നാപ്പോളിയെ പരിശീലിപ്പിച്ച സാറി ടീമിനെ 2017-18 സീസണിൽ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിച്ചിരുന്നു . ചെൽസി പുതിയ മാനേജരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുൻതാരം ഫ്രാങ്ക്‌ ലാംപാർഡിനാണ്‌ കൂടുതൽ സാധ്യത. നിലവിൽ ഡെർബി കൗണ്ടിയുടെ പരിശീലകനാണ്‌ ലാംപാർഡ്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!