സ്കലോണി ആശുപത്രി വിട്ടു

വാഹനാപകടത്തിൽ പെട്ട അർജന്റീന പരിശീലകൻ സ്കലോണി ആശുപത്രി വിട്ടു. ഇന്ന് പുലർച്ചെ സൈക്ലിങ് നടത്തുന്നതിനിടെ അദ്ദേഹത്തെ ഒരു കാർ വന്നിടിക്കുകയായിരുന്നു എന്നാണ് യൂറോപ്പ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്കലോണിയുടെ ആരോഗ്യസ്ഥിതിയിൽ ഭയപ്പെടേണ്ടതായി ഒന്നുമില്ലെന്നും അദ്ദേഹം ആശുപത്രി വിട്ടെന്നും അർജന്റീന ഫുട്‍ബോൾ ഫെഡറേഷൻ ട്വിറ്ററിലൂടെ അറിയിച്ചു.

ലോകകപ്പിന് ശേഷമാണ് സ്കലോണി അർജന്റീനിയൻ ദേശീയ ടീമിന്റെ പരിശീലകനായി എത്തിയത്. ഈ വർഷം ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് വേണ്ടി ടീമിനെ ഒരുക്കിയെടുക്കുന്നതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായ ഈ അപകടം. മുൻ അർജന്റീന ദേശീയ താരം കൂടിയാണ് സ്കലോണി. വെസ്റ്റ് ഹാം, ലാസിയോ, അറ്റ്ലാന്റ, മയ്യോർക്ക തുടങ്ങിയ പ്രമുഖ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!