സ്കോർ ലൈൻ ടൂർണമെന്റ്‌ : വിജയക്കുതിപ്പിൽ ലൂക്ക അക്കാദമി

സ്കോർ ലൈൻ മലപ്പുറം സോക്കർ അക്കാദമി മലപ്പുറം കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ആൾ കേരള സോക്കർ അക്കാദമി ഫുട്ബോൾ ടൂർണമെന്റിൽ ലൂക്ക സോക്കർ അക്കാദമിക്ക്‌ മികച്ച നേട്ടം. അണ്ടർ-14, അണ്ടർ-16, അണ്ടർ-18 വിഭാഗങ്ങളിൽ ലൂക്ക അക്കാദമി ചാമ്പ്യന്മാരായി. അണ്ടർ-12 വിഭാഗത്തിൽ സെപ്റ്റ്‌ എം.എസ്‌.പിയാണ്‌ കിരീടം ചൂടിയത്‌.

അണ്ടർ 14 വിഭാഗത്തിന്റെ ഫൈനലിൽ സെപ്റ്റ്‌ എം.എസ്‌.പിയേയും അണ്ടർ-16 വിഭാഗത്തിൽ മങ്കട വെള്ളുവങ്ങാട്‌ എഫ്‌.എ യേയും അണ്ടർ-18 വിഭാഗത്തിൽ വി.എഫ്‌.എ വാണിയമ്പലത്തേയുമാണ്‌ ലൂക്ക അക്കാദമി പരാജയപ്പെടുത്തിയത്‌. ടൈ ബ്രേക്കറിലായിരുന്നു എല്ലാ വിജയവും.
മലപ്പുറം ജില്ലയിൽ ഫുട്ബോൾ താൽപര്യമുള്ള കുട്ടികൾക്ക് കൃത്യമായ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ രണ്ട്‌ വർഷം മുമ്പ്‌ കൊണ്ടോട്ടിയിലാണ്‌ ലൂക്ക സോക്കർ അക്കാദമി ആരംഭിക്കുന്നത്‌. ചുരുങ്ങിയ കാലം കൊണ്ട്‌ മികച്ച നേട്ടം കൈപ്പിടിയിലൊതുക്കിയതിന്റെ ആവേശത്തിലാണ്‌ അക്കാദമിയിലെ താരങ്ങളും പരിശീലകരും.

Leave a Reply

Your email address will not be published. Required fields are marked *