സേതു എഫ്‌.സി വനിതാ ലീഗ്‌ ചാമ്പ്യന്മാർ

ഇന്ത്യൻ വനിതാ ലീഗ്‌ കിരീടം സേതു എഫ്‌.സിക്ക്‌. ഫൈനലിൽ മണിപ്പൂർ പൊലീസിനെ കീഴടക്കിയാണ്‌ സേതു എഫ്‌.സി ചാമ്പ്യന്മാരായത്‌. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സേതുവിന്റെ ജയം.

മൽസരത്തിൽ ഒരു ഗോളിന്‌ പിന്നിൽ നിന്ന ശേഷമായിരുന്നു സേതു എഫ്‌.സിയുടെ വിജയം. ഇടവേളക്ക്‌ പിരിയുന്നതിന്‌ മുമ്പ്‌ തൊട്ട്‌ മുമ്പായി രാധാ റാണിയാണ്‌ മണിപ്പൂരിനെ മുന്നിലെത്തിച്ചത്‌.
എന്നാൽ ഇടവേളക്ക്‌ ശേഷം മൽസരത്തിലേക്ക്‌ തിരിച്ച്‌ വന്ന സേതു മൂന്ന് ഗോൾ നേടി കളി തങ്ങളുടെ വരുതിയിലാക്കി. സബിത്ര ഇരട്ടഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ മണിപ്പൂർ താരത്തിന്റെ വക സെൽഫ്‌ ഗോളായിരുന്നു. എസ്‌.എസ്‌.ബിയെ തകർത്തായിരുന്നു സേതു ഫൈനലിൽ പ്രവേശിച്ചത്‌. ഗോകുലത്തെ കീഴടക്കിയാണ്‌ മണിപ്പൂർ പൊലീസ്‌ ഫൈനലിലെത്തിയത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!