യുണൈറ്റഡിന് സമനിലക്കുരുക്ക്

ആദ്യവാരത്തിലെ അത്യുഗ്രൻ വിജയത്തിന് ശേഷം താളംകണ്ടെത്താനാവാതെ കിതയ്ക്കുന്ന യുണൈറ്റഡിന് വീണ്ടും ചുവടുപിഴച്ചു. സതാംപ്ടനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഇരുനിരകളും ഓരോ ഗോളടിച്ച് പിരിയുകയായിരുന്നു.

യുണൈറ്റഡിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരമാരംഭിച്ചത്. പത്താം മിനിറ്റിൽ തന്നെ സന്ദർശകർ മുന്നിലെത്തുകയും ചെയ്തു. മക്ടോമിനായിൽ നിന്നും പന്ത് സ്വീകരിച്ച ഡാനിയേൽ ജെയിംസ് മനോഹരമായൊരു വലംകാലനടിയിലൂടെ വലയുടെ വലത് മോന്തായം തുളക്കുകയായിരുന്നു. ആദ്യപകുതിയിൽ മങ്ങിയ ആതിഥേയർ രണ്ടാംപകുതിയിൽ കൂടുതൽ ലക്ഷ്യബോധത്തോടെ പന്തുതട്ടി. മികച്ച നീക്കങ്ങൾ നെയ്ത ടീം വെസ്റ്റെഗാഡിന്റെ ഹെഡറിലൂടെ ഒപ്പമെത്തുകയും ചെയ്തു. മത്സരം അവസാനിക്കാൻ ഇരുപത് മിനിറ്റോളം ബാക്കി നിൽക്കെ സതാംപ്ടൺ താരം ഡാൻസോ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയെങ്കിലും ആളാനുകൂല്യം മുതലാക്കാൻ ചെകുത്താന്മാർക്ക് കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!