ക്രിക്കറ്റ് താരം ശ്രീകാന്ത് ഉണ്ണി അന്തരിച്ചു

കോഴിക്കോട് ജില്ലയിലെ പ്രമുഖ ക്രിക്കറ്റ് താരവും പരിശീലകനുമായ ശ്രീകാന്ത് (ഉണ്ണി) അന്തരിച്ചു. ഏറെ കാലമായി ജില്ലയിലും പുറത്തുമായി ക്രിക്കറ്റ് ടൂർണമെന്റുകളിലെ നിറസാന്നിധ്യമായിരുന്നു. ഒട്ടേറെ താരങ്ങളെ കളിയിലേക്ക് കൈപിടിച്ച് കയറ്റിയ ഉണ്ണിയേട്ടൻ കേരളാക്രിക്കറ്റിലെ താരങ്ങൾക്കൊക്കെയും സുപരിചിതനാണ്.

ഐസിസി ഏഷ്യ ലെവൽ സെർട്ടിഫൈഡ് പരിശീലകനായ താരം കോഴിക്കോട് ഡിസ്ട്രിക്ട് അസോസിയേഷൻ അക്കാദമിയുടെ പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 35കാരനായ ശ്രീകാന്ത് കൂടത്തുംപൊയിൽ സ്വദേശിയാണ്. ഏറെ കാലമായി ആൾറൗണ്ടർ കളിക്കാരനായും പുതിയ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ച പരിശീലകനായും നിറഞ്ഞു നിന്ന ശ്രീകാന്തിന്റെ അകാലവിയോഗം കോഴിക്കോടിന്റെ കായികമേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. വൈകീട്ട് ആറുമണിയോടെ മാവൂർ റോഡ് ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!