ട്വന്റി ട്വന്റി റാങ്കിംഗ്‌; നേട്ടമുണ്ടാക്കി കുൽദീപും ധവാനും

ഐ.സി.സി ട്വന്റി ട്വന്റി റാങ്കിംഗിൽ ഇന്ത്യൻ താരങ്ങളായ കുൽദീപ്‌ യാദവിനും ശിഖർ ധവാനും മികച്ച നേട്ടം. ഓസ്‌ട്രേലിയക്കെതിരെ നടന്ന ട്വന്റി ട്വന്റി പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ചതാണ്‌ ഇരുവർക്കും തുണയായത്‌.

പരമ്പരയിൽ മൂന്ന് മൽസരങ്ങളിൽ നിന്ന് നാല്‌ വിക്കറ്റ്‌ നേടിയ സ്പിന്നർ കുൽദീപ്‌ യാദവ്‌ ചരിത്രത്തിലാദ്യമായി ബൗളർമാരുടെ പട്ടികയിൽ മൂന്നാം റാങ്കിലെത്തി. ഇരുപത്‌ സ്ഥാനങ്ങളാണ്‌ കുൽദീപ്‌ മുന്നിലേക്ക്‌ കയറിയത്‌. ഓസീസ്‌ സ്പിന്നർ ആദം സാമ്പ അഞ്ചാം റാങ്കിലെത്തി. അഫ്‌ഗാൻ താരം റാഷിദ്‌ ഖാൻ ആണ്‌ ഒന്നാം സ്ഥാനത്ത്‌.
ഓസീസിനെതിരെയുള്ള പരമ്പരയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ശിഖർ ധവാൻ പതിനൊന്നാം റാങ്കിലെത്തി. അഞ്ച്‌ സ്ഥാനങ്ങളാണ്‌ താരം മെച്ചപ്പെടുത്തിയത്‌. പാകിസ്താന്റെ ബാബർ അസമാണ്‌ ബാറ്റ്‌സ്‌മാന്മാരിൽ ഒന്നാം സ്ഥാനത്ത്‌. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഗ്ലെൻ മാക്‌സ്‌വെൽ ആണ്‌ ആദ്യ സ്ഥാനത്ത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!