റയലിന് സമനില

ചാമ്പ്യൻസ്‌ ലീഗിൽ തങ്ങളുടെ രണ്ടാം മൽസരത്തിനിറങ്ങിയ റയൽ മാഡ്രിഡിന്‌ സമനില. ക്ലബ്‌ ബ്രഗ്ഗെയാണ്‌ മുൻ ചാമ്പ്യന്മാരെ സമനിലയിൽ തളച്ചത്‌. ഇരുടീമുകളും രണ്ട്‌ വീതം ഗോളുകൾ നേടി.
സാന്തിയാഗൊ ബെർണബ്യൂവിൽ കളി തുടങ്ങി ഒമ്പതാം മിനുട്ടിൽ തന്നെ സന്ദർശകർ ലീഡ്‌ നേടി. ഡെന്നിസാണ്‌ ബെൽജിയൻ ക്ലബിനായി ഗോളടിച്ചത്‌. 39ആം മിനുട്ടിൽ ഡെന്നിസ്‌ വീണ്ടും മാഡ്രിഡ്‌ വല കുലുക്കി. മോഡ്രിച്ചിന്റെ പിഴവാണ്‌ ഇത്തവണ വിനയായത്‌.
ഇടവേളക്ക്‌ ശേഷം കളം നിറഞ്ഞ്‌ കളിച്ച റയലിനായി ക്യാപ്റ്റൻ സെർജിയോ റാമോസ്‌ ആദ്യ ഗോൾ നേടി. ബെൻസേമയുടെ ക്രോസ്‌ ഹെഡറിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു. മൽസരത്തിന്റെ 84ആം മിനുട്ടിൽ വിനിഷ്യസിനെ ഫൗൾ ചെയ്തതിന്‌ ലഭിച്ച ഫ്രീകിക്കിൽ നിന്നാണ്‌ റയലിന്റെ സമനില ഗോൾ വന്നത്‌. ക്രൂസിന്റെ ഫ്രീകിക്ക്‌ ഹെഡറിലൂടെ കസമിറോ ഗോളാക്കി മാറ്റുകയായിരുന്നു. വിനിഷ്യസിനെ ഫൗൾ ചെയ്തതിന്‌ രണ്ടാം മഞ്ഞക്കാർഡ്‌ ലഭിച്ച്‌ ക്യാപ്റ്റൻ വോമർ പുറത്തായെങ്കിലും അവസാന മിനുട്ട്‌ വരെ തോൽവി വഴങ്ങാതെ ബ്രഗ്ഗെ പിടിച്ച്‌ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!