വനിതാ ലോകകപ്പ് വീണ്ടും അമേരിക്കയ്ക്ക്

വനിതാ ലോകകപ്പ്‌ കിരീടം യു.എസിന്‌. ഹോളണ്ടിനെ എതിരില്ലാത്ത രണ്ട്‌ ഗോളുകൾക്ക്‌ കീഴടക്കിയാണ്‌ അമേരിക്ക ചാമ്പ്യന്മാരായത്‌. യു.എസിന്റെ നാലാം ലോക കിരീടവും തുടർച്ചയായ രണ്ടാം കിരീടവുമാണിത്‌.

ഗോൾ രഹിതമായ ആദ്യ പകുതിക്ക്‌ ശേഷം മൽസരത്തിന്റെ 61ആം മിനുട്ടിലാണ്‌ യു .എസ്‌ ആദ്യ ഗോൾ നേടിയത്‌. മെഗാൻ റാപിനോയാണ്‌ പെനാൽട്ടിയിലൂടെ വല ചലിപ്പിച്ചത്‌. തൊട്ട്‌ പിന്നാലെ യു.എസ്‌ രണ്ടാം ഗോളും നേടി. റോസ്‌ ലാവെല്ലെയാണ്‌ മനോഹരമായ വ്യക്തിഗത ഗോളോടെ ലീഡ്‌ ഇരട്ടിയാക്കിയത്‌. സ്വീഡനെ ഏകപക്ഷീയമായ ഒരു ഗോളിന്‌ വീഴ്ത്തിയാണ്‌ ഹോളണ്ട്‌ ഫൈനലിലെത്തിയത്‌. ഇംഗ്ലണ്ടിനെയാണ്‌ അമേരിക്ക സെമിയിൽ കീഴടക്കിയത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!