യു. എസ്. ഓപ്പണിൽ നിലവിലെ ചാമ്പ്യൻ പുറത്ത്

യു.എസ്‌. ഓപ്പൺ ടെന്നീസ്‌ ടൂർണമെന്റിൽ നിന്ന് നൊവാക്‌ ദ്യോകോവിച്ച്‌ പുറത്ത്‌. സ്വിസ്‌ താരം വാവ്‌റിങ്കക്കെതിരെയുള്ള പ്രീ ക്വാർട്ടർ മൽസരത്തിനിടെ ദ്യോകോവിച്ച്‌ പരിക്കേറ്റ്‌ പിന്മാറുകയായിരുന്നു. നിലവിലെ ചാമ്പ്യനാണ്‌ ദ്യോകോവിച്ച്‌.
പരിക്കേറ്റ്‌ പിന്മാറുമ്പോൾ 6-4,7-5, 2-1 എന്ന നിലയിൽ പിന്നിലായിരുന്നു ദ്യോകോവിച്ച്‌. തോളിനേറ്റ പരിക്കാണ്‌ സെർബ്‌ താരത്തെ കുഴക്കിയത്‌. പരിക്കേറ്റ്‌ പിന്മാറുന്നതിനിടെ കാണികൾ താരത്തെ കൂക്കി വിളിക്കുകയും ചെയ്തു. ക്വാർട്ടറിൽ മെദ്‌വെദെവിനെയായിരിക്കും വാവ്‌റിങ്ക നേരിടുക.
ഡേവിഡ്‌ ഗോഫിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തകർത്ത്‌ റോജർ ഫെഡററും ക്വാർട്ടറിൽ കടന്നിട്ടുണ്ട്‌. അട്ടിമറികൾ കണ്ട വനിതാ വിഭാഗത്തിൽ സെറീന വില്യംസും ക്വാർട്ടറിലെത്തിയിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!