യു. എസ്. ഓപ്പൺ : നദാൽ ഫൈനലിൽ

ലോക രണ്ടാം നമ്പർ താരം റാഫേൽ നദാൽ യു.എസ്‌. ഓപ്പൺ ടെന്നീസ്‌ ഫൈനലിൽ കടന്നു. ഇറ്റാലിയൻ താരം മാറ്റിയൊ ബരെറ്റിനിയെ കീഴടക്കിയാണ്‌ നദാൽ ഫൈനലിൽ പ്രവേശിച്ചത്‌. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സ്പാനിഷ്‌ താരത്തിന്റെ വിജയം.
സ്കോർ : 7-6, 6-4, 6-1.
നദാലിനെതിരെ പതറാതെ പൊരുതിയ ബെരെറ്റിനി ആദ്യ സെറ്റിൽ മികച്ച പോരാട്ടമാണ്‌ കാഴ്ച വെച്ചത്‌. പിന്നീട്‌ ആ കുതിപ്പ്‌ നിലനിർത്താൻ താരത്തിനായില്ല. ഇരുപതാം റാങ്കുകാരനാണ്‌ ബെരെറ്റിനി.
തന്റെ നാലാം യു.എസ്‌.ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന നദാൽ ഫൈനലിൽ റഷ്യൻ താരം മെദ്‌വെദേവിനാണ്‌ നേരിടുക. ദിമിത്രോവിനെ കീഴടക്കിയാണ്‌ അഞ്ചാം സീഡ്‌ മെദ്‌വെദേവ്‌ ഫൈനലിൽ പ്രവേശിച്ചത്‌.
വനിതാ ഫൈനലിൽ ഇതിഹാസ താരം സെറീന വില്യംസ്‌ ബിയാങ്ക ആൻഡ്രെസ്കുവിനെ നേരിടും. 24ആം ഗ്രാൻഡ്‌സ്ലാം കിരീടമാണ്‌ താരം ലക്ഷ്യമിടുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!