കിരീടമുയർത്തി റാഫ

യു.എസ്‌ ഓപ്പൺ കിരീടം റാഫേൽ നദാലിന്‌. ഫൈനലിൽ മെദ്‌വെദേവിനെ അഞ്ച്‌ സെറ്റ്‌ നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിൽ കീഴടക്കിയാണ്‌ നദാൽ തന്റെ നാലാം യു.എസ്‌. ഓപ്പൺ കിരീടം സ്വന്തമാക്കിയത്‌.
സ്കോർ : 7-5, 6-3, 5-7, 4-6, 6-4.
ആദ്യ രണ്ട്‌ സെറ്റുകൾ സ്വന്തം പേരിലാക്കി നദാൽ വിജയത്തോടടുത്തെങ്കിലും പിന്നീട്‌ മെദ്‌വെദേവ്‌ ശക്തമായി തിരിച്ച്‌ വരികയായിരുന്നു. പിന്നീടുള്ള രണ്ട്‌ സെറ്റുകൾ വിജയിച്ച അഞ്ചാം സീഡ്‌ അവസാന റൗണ്ട്‌ വരെ ശക്തമായ പോരാട്ടം കാഴ്ച വെച്ചു. പരിചയ സമ്പത്ത്‌ നദാലിന്‌ തുണയായി.
2010, 2013, 2017 വർഷങ്ങളിലാണ്‌ നദാൽ ഇതിന്‌ മുമ്പ്‌ യു.എസ്‌. ഓപ്പൺ ചാമ്പ്യനായത്‌. നദാലിന്റെ 19ആം ഗ്രാൻഡ്‌സ്ലാം വിജയമായിരുന്നു ഇത്‌. ഓപ്പൺ ഇറയിൽ യു.എസ്‌. ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ്‌ മുപ്പത്തിമൂന്നുകാരനായ നദാൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!