ഉത്തപ്പ ഇനി കേരളത്തിനായി പാഡണിയും

മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ അടുത്ത രഞ്ജി സീസണിൽ കേരളത്തിന്‌ വേണ്ടി കളിക്കും. ഉത്തപ്പയും കെ.സി.എയും തമ്മിൽ ഇതിൽ ധാരണയിലെത്തിയിട്ടുണ്ട്‌. കർണാടക സ്വദേശിയായ ഉത്തപ്പ നിലവിൽ സൗരാഷ്ട്രക്ക്‌ വേണ്ടിയാണ്‌ കളിക്കുന്നത്‌.

തമിഴ്‌നാട്‌ താരം അരുൺ കാർത്തികിന്‌ പകരമായിട്ടാകും ഉത്തപ്പ കളിക്കുക. സൗരാഷ്ട്രയുടെ എൻ.ഒ.സി ലഭിച്ചാൽ താരം ഔദ്യോഗികമായി കേരളത്തിന്റെ ഭാഗമാകും.പാതി മലയാളിയാണ്‌ ഉത്തപ്പ.
ആഭ്യന്തര ലീഗിൽ ഉത്തപ്പയുടെ മൂന്നാം ടീമാകും കേരളം. ജന്മനാടായ കർണാടകയ്ക്ക്‌ വേണ്ടി ദീർഘകാലം കളിച്ച താരം രണ്ട്‌ സീസണുകളിലാണ്‌ സൗരാഷ്ട്രക്ക്‌ വേണ്ടി കളിച്ചത്‌. ദേശീയ ടീമിനായി 46 ഏകദിനങ്ങളിലും താരം കളിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!