ഇരുപത്തിയാറാമത് സംസ്ഥാന വടം വലി ചാംപ്യൻഷിപ് സമാപിച്ചു

ഇരുപത്തിയാറാമത് സംസ്ഥാന വടം വലി ചാംപ്യൻഷിപ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. മുൻമന്ത്രി കെ. പി മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രൻ അധ്യക്ഷനായി. വടം വലി മത്സര രംഗത്തെ ആദ്യ മെൻസ് ടീം കോച്ച് കെ. വാസന്തിയെ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഓ. കെ. വാസുവും വടം വലി റഫറി പി. മുകുന്ദനെ സംഘടനാ സമിതി ജനറൽ കൺവീനർ പ്രദീപൻ മൊകേരിയെയും ആദരിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ഓ.കെ. വിനീഷ് വിശിഷ്ടാതിഥിയായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ശിവദാസൻ തിരുമംഗലത്ത്, സംസ്ഥാന സ്പോർട്സ് കൗൺസിൽ ഒബ് സെർവർ വി.പി. പവിത്രൻ, ടഫ് ഓഫ് വാർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം അബൂബക്കർ, ആർ.ജി.എം.എച്ച്.എസ്‌ ഹെഡ്മാസ്റ്റർ കെ.സുധീന്ദ്രൻ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ: പി.പി. ബിനീഷ്, ടി.വി. സിജേഷ് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!