വലൻസിയ പരിശീലകനെ പുറത്താക്കി

സ്‌പാനിഷ്‌ ക്ലബ്‌ വലൻസിയ തങ്ങളുടെ പരിശീലകൻ മാഴ്‌സലിനോയെ പുറത്താക്കി. സീസൺ ആരംഭിച്ച്‌ കേവലം മൂന്ന് മൽസരങ്ങൾ മാത്രം പിന്നിടുമ്പോഴാണ്‌ ക്ലബിന്റെ ഈ അപ്രതീക്ഷിത തീരുമാനം. ക്ലബ്‌ ഉടമ പീറ്റർ ലിമുമായുള്ള അഭിപ്രായ ഭിന്നതയാണ്‌ തീരുമാനത്തിന്‌ പിന്നിൽ.
കഴിഞ്ഞ സീസണിൽ മാഴ്‌സലിനോക്ക്‌ കീഴിൽ കോപ്പ ഡെൽ റേയും ചാമ്പ്യൻസ്‌ ലീഗ്‌ യോഗ്യതയും ടീം നേടിയിരുന്നു. മാഴ്‌സലിനൊയുടെ സംഭാവനകൾക്ക്‌ നന്ദി പ്രകടിപ്പിക്കുന്നതായി ക്ലബ്‌ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
മുൻ ബാഴ്‌സ, റയൽ മാഡ്രിഡ്‌ മിഡ്ഫീൽഡർ ആൽബർട്ട്‌ സെലാഡസ്‌ ആയിരിക്കും വലൻസിയയെ ഇനി പരിശീലിപ്പിക്കുക. റയൽ മാഡ്രിഡിൽ അസിസ്റ്റന്റ്‌ കോച്ചായും സെലാഡസ്‌ പ്രവർത്തിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!