കേരളത്തിന്‌ രണ്ടാം ജയം

വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റിൽ കേരളത്തിന്‌ വിജയം. ഛത്തീസ്‌ഗഡിനെ 65 റൺസിനാണ്‌ കേരളം കീഴടക്കിയത്‌. ടൂർണമെന്റിൽ കേരളത്തിന്റെ രണ്ടാം വിജയമാണിത്‌.
സ്കോർ : കേരളം – 296/9
ഛത്തീസ്‌ഗഡ്‌- 231/10
ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിംഗിനിറങ്ങിയ കേരളത്തിന്‌ ഓപ്പണർ വിഷ്ണു വിനോദിന്റെ തകർപ്പൻ ബാറ്റിംഗാണ്‌ തുണയായത്‌. 91 പന്തുകളിൽ നിന്ന് 123 റൺസാണ്‌ താരം നേടിയത്‌. അർധ സെഞ്ച്വറിയുമായി മുഹമ്മദ്‌ അസ്‌ഹറുദ്ദീനും തിളങ്ങിയ മൽസരത്തിൽ 34 റൺസ്‌ വീതം എടുത്ത്‌ ജലജ്‌ സക്‌സേനയും സച്ചിൻ ബേബിയും മികച്ച പിന്തുണ നൽകി. 9 പന്തിൽ 18 റൺസെടുത്ത്‌ അക്ഷയ്‌ ചന്ദ്രനും തന്റെ റോൾ ഭംഗിയാക്കിയതോടെ കേരളത്തിന്‌ മികച്ച സ്കോർ സ്വന്തമാക്കാനായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഛത്തീസ്‌ഗഡിനായി അർധ സെഞ്ച്വറികൾ നേടിയ അഷുതോഷിനും ജിവൻജോത്‌ സിംഗിനും മാത്രമേ തിളങ്ങാനായുള്ളൂ. ജിവൻജോത്‌ സിംഗ്‌ 56 റൺസും അഷുതോഷ്‌ 77 റൺസുമെടുത്ത്‌ പുറത്തായി. നാല്‌ വിക്കറ്റ്‌ വീഴ്ത്തിയ നിധീഷ്‌, മൂന്ന് വിക്കറ്റുകൾ വീതം നേടിയ കെ.എം ആസിഫ്‌, സന്ദീപ്‌ വാര്യർ എന്നിവരാണ്‌ ബൗളിംഗിൽ കേരളത്തിന്‌ തുണയായത്‌.
ടൂർണമെന്റിൽ വിഷ്ണു വിനോദിന്റെ രണ്ടാം സെഞ്ച്വറിയാണിത്‌. നേരത്തെ കർണാടകക്കെതിരെയും താരം സെഞ്ച്വറി നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!