റയൽ മാഡ്രിഡിന് സമനില

പുതുവർഷത്തിലെ തങ്ങളുടെ ആദ്യമത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന് സമനില. വിയ്യാറയലിനെതിരെ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ടുഗോൾ വീതമടിച്ച് പിരിയുകയായിരുന്നു. സമനിലയോടെ തരംതാഴ്ത്തൽ മേഖലയിൽ നിന്നും തൽക്കാലത്തേക്ക് കരകയറാൻ വിയ്യാറയലിന് കഴിഞ്ഞപ്പോൾ 17 മത്സരങ്ങളിൽ നിന്നും 9 വിജയവും 30 പോയിന്റുമുള്ള മാഡ്രിഡ്‌ ടേബിളിൽ നാലാം സ്ഥാനത്താണ്.

ഈ സീസണിൽ ടീമിലെത്തിയ സാന്റി കസോർളയുടെ ഇരട്ടഗോളുകളാണ് ആതിഥേയർക്ക് വിലപ്പെട്ട ഒരുപോയിന്റ് സമ്മാനിച്ചത്. 4, 82 മിനിറ്റുകളിലായാണ് മുൻ ആഴ്‌സണൽ താരം വലചലിപ്പിച്ചത്. റയലിനായി കരീം ബെൻസെമ, റാഫേൽ വരാനെ എന്നിവർ ഗോളുകൾ നേടി. ജനുവരി ആറിന് റയൽ സോസിഡാഡിനെതിരെയാണ് മാഡ്രിഡിന്റെ അടുത്ത ലീഗ് മത്സരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!