വെങ്കലം നേടി വിനേഷ് ഫോഗട്ട്‌

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം വിനേഷ്‌ ഫോഗട്ടിന്‌ വെങ്കലം. വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലായിരുന്നു താരത്തിന്റെ നേട്ടം. ഗ്രീക്ക്‌ താരം മരിയ പ്രെവലൊറാക്കിയെയാണ്‌ വിനേഷ്‌ ഫോഗട്ട്‌ കീഴടക്കിയത്‌.
ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ തോൽവി പിണഞ്ഞ താരം റപ്പഷാഗെയിലൂടെയാണ്‌ വെങ്കല മെഡലിനായി പോരാടിയത്‌. ആദ്യ റൗണ്ടിൽ യുക്രൈൻ താരം യുലിയയേയും രണ്ടാം റൗണ്ടിൽ ലോക ഒന്നാം നമ്പർ താരം സാറയേയും കീഴടക്കിയ വിനേഷ്‌ ഫോഗട്ട്‌ നിർണായകമായ ഫൈനൽ റൗണ്ടിൽ വിജയത്തോടെ വെങ്കലം നേടുകയായിരുന്നു.
ഏഷ്യൻ ഗെയിംസ്‌, കോമൺ വെൽത്ത്‌ ഗെയിംസ്‌ എന്നിവയിൽ മെഡൽ നേടിയ താരത്തിന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പ്‌ മെഡലാണിത്‌. ടോക്കിയോ ഒളിമ്പിക്‌സ്‌ യോഗ്യതയും താരം നേടിയിട്ടുണ്ട്‌.
പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗത്തിൽ അമിത്‌ പംഗലും 63 കിലോഗ്രാം വിഭാഗത്തിൽ മനീഷ്‌ കൗഷികും സെമിയിലെത്തി മെഡൽ ഉറപ്പാക്കിയിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!