ശങ്കർ പുറത്ത്‌, അഗർവാൾ അകത്ത്‌

പരിക്കേറ്റ ഓൾറൗണ്ടർ വിജയ്‌ ശങ്കർ ഇന്ത്യൻ ലോകകപ്പ്‌ ടീമിൽ നിന്ന് പുറത്ത്. പകരം ബാറ്റ്‌സ്‌മാൻ മയങ്ക്‌ അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തി. ഇംഗ്ലണ്ടിനെതിരെയുള്ള മൽസരത്തിന്‌ മുമ്പ്‌ പരിശീലന സെഷനിടെയായിരുന്നു വിജയ്‌ ശങ്കറിന്‌ പരിക്കേറ്റത്‌.
ബുംറയുടെ പന്ത്‌ കൈയിൽ കൊണ്ടതാണ്‌ ശങ്കറിന്‌ വിനയായത്‌. ഇതോടെ പുതിയ താരത്തെ ടീമിൽ ഉൾപ്പെടുത്താൻ ബി.സി.സി.ഐ നിർബന്ധിതരാവുകയായിരുന്നു.

ഇംഗ്ലണ്ടിലേക്ക്‌ പുറപ്പെട്ട അഗർവാൾ ബർമിംഗ്‌ഹാമിൽ വെച്ച്‌ ടീമിനൊപ്പം ചേരും. ജൂലൈ രണ്ടിന്‌ ബംഗ്ലദേശിനെതിരെയാണ്‌ ടീമിന്റെ അടുത്ത മൽസരം. ഇംഗ്ലണ്ടിനെതിരെയുള്ള പരാജയത്തിന്‌ ശേഷം ഇറങ്ങുന്ന ടീമിൽ മാറ്റങ്ങളുണ്ടാകാമെങ്കിലും മയങ്ക്‌ അഗർവാളിന്‌ ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യതകൾ കുറവാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!