MADRID, SPAIN - JUNE 1: Virgil van Dijk of Liverpool FC, with the trophy during the UEFA Champions League match between Tottenham Hotspur v Liverpool at the Wanda Metropolitano on June 1, 2019 in Madrid Spain (Photo by David S. Bustamante/Soccrates/Getty Images)

യൂറോപ്പിലെ മികച്ച താരമായി വാൻഡൈക്ക്

യൂറോപ്പിലെ മികച്ച താരത്തിനുള്ള യുവേഫ പുരസ്കാരം ലിവർപൂൾ താരം വാൻ ഡെയ്‌കിന്‌. സൂപ്പർ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ പിന്തള്ളിയാണ്‌ വാൻ ഡെയ്‌ക്‌ പുരസ്കാരം സ്വന്തമാക്കിയത്‌. ആദ്യമായാണ്‌ ഒരു പ്രതിരോധ താരം ഈ പുരസ്കാരം സ്വന്തമാക്കുന്നത്‌. മികച്ച ഡിഫൻഡറായും വാൻ ഡൈക്ക് തന്നെ തിരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച്‌ ക്ലബ്‌ ഒളിമ്പിക്‌ ലിയോണിന്റെ ഇംഗ്ലീഷ്‌ താരം ലൂസി ബ്രോൻസ്‌ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിനായും ഒളിമ്പിക്‌ ലിയോണിനായും മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്‌.

ലിവർപൂളിനും നെതർലൻഡ്‌സിനുമായി കഴിഞ്ഞ സീസണിൽ കാഴ്ച വെച്ച മികച്ച പ്രകടനമാണ്‌ വാൻ ഡെയ്‌കിന്‌ തുണയായത്‌. ലിവർപൂളിന്റെ ചാമ്പ്യൻസ്‌ ലീഗ്‌ കിരീട നേട്ടത്തിൽ മുഖ്യ പങ്ക്‌ വഹിച്ച താരം പ്രീമിയർ ലീഗിലും മികവ്‌ പുലർത്തി. പ്രീമിയർ ലീഗിൽ ഒരു പോയിന്റിന്‌ ഒന്നാം സ്ഥാനം നഷ്ടമായെങ്കിലും വെറും 22 ഗോൾ മാത്രമാണ്‌ വാൻ ഡെയ്ക്‌ നേതൃത്വം നൽകുന്ന ലിവർപൂൾ പ്രതിരോധം വഴങ്ങിയത്‌. ക്ലബിനും രാജ്യത്തിനുമായി പോയ സീസണിൽ 9 ഗോളുകളും നാല്‌ അസിസ്റ്റുകളും സ്വന്തമാക്കാനും താരത്തിനായിട്ടുണ്ട്‌.

മറ്റു പുരസ്കാരങ്ങൾ

മികച്ച ഗോൾ കീപ്പർ : അലിസൺ ( ലിവർപൂൾ)
മികച്ച പ്രതിരോധ താരം : വാൻ ഡെയ്‌ക്‌ ( ലിവർപൂൾ)
മികച്ച മധ്യനിര താരം : ഫ്രെങ്കി ഡിജോംഗ്‌ (അയാക്‌സ്‌ / ബാഴ്‌സലോണ)
മികച്ച ഫോർവേർഡ്‌ : ലയണൽ മെസി ( ബാഴ്‌സലോണ)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!