മാരത്തൺ പോരിനൊടുവിൽ ജയം ദ്യോകോവിച്ചിന്

ക്ലാസിക്‌ പോരാട്ടത്തിനൊടുവിൽ വിംബിൾഡൺ ഫൈനലിൽ ഫെഡററെ വീഴ്ത്തി ദ്യോകോവിച്ച്‌. അഞ്ച്‌ സെറ്റ്‌ നീണ്ട മാരത്തൺ മൽസരത്തിൽ ടൈ ബ്രേക്കറിലായിരുന്നു ദ്യോകോവിച്ചിന്റെ ജയം.

സ്കോർ : 7-6 , 1-6, 7-6, 4-6, 13-12.

ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിനൊടുവിൽ ടൈ ബ്രേക്കറിൽ ദ്യോകോവിച്ച്‌ ആദ്യ സെറ്റ്‌ സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ 6-1ന്‌ നേടി ഫെഡറർ തിരിച്ചടിച്ചു. മൂന്നാം സെറ്റ്‌ ആദ്യ സെറ്റിന്‌ സമാനമായി വീണ്ടും ദ്യോകോവിച്ചിന്‌. നാലാം സെറ്റ്‌ ഫെഡറർ സ്വന്തമാക്കിയതോടെ കളി അഞ്ചാം സെറ്റിലേക്ക്‌.
പരാജയത്തിന്‌ സമ്മതിക്കാതെ ഇരുവരും അഞ്ചാം സെറ്റിൽ വീറോടെ പോരാടിയപ്പോൾ കളി നീണ്ടു. 12-12 എന്ന നിലയിലെത്തിയതോടെ ടൈ ബ്രേക്കർ അനിവാര്യമായി. തകർത്ത്‌ കളിച്ച ദ്യോകോവിച്ച്‌ 7-3ന്‌ ടൈ ബ്രേക്കർ തന്റെ പേരിൽ കുറിച്ചതോടെ അഞ്ച്‌ മണിക്കൂറോളം നീണ്ട പോരാട്ടത്തിന്‌ അന്ത്യമായി.
ദ്യോകോവിച്ചിന്റെ അഞ്ചാം വിംബിൾഡൺ കിരീടമാണിത്‌. ഇതോടെ ബ്യോൺ ബോർഗിന്റെ അഞ്ച്‌ കിരീടമെന്ന നേട്ടത്തിനൊപ്പമെത്താനും താരത്തിനായി.വിജയത്തോടെ താരത്തിന്‌ കരിയറിൽ 16 ഗ്രാൻഡ്‌സ്ലാം കിരീടങ്ങളായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!