ജൂനിയർ വനിതാ ഫുട്ബോൾ : തിരുവനന്തപുരം ജേതാക്കൾ

സംസ്ഥാന ജൂനിയർ വനിതാ ഫുട്ബോളിൽ തിരുവനന്തപുരത്തിന്‌ കിരീടം. ഫൈനലിൽ കോഴിക്കോടിനെ കീഴടക്കിയാണ്‌ തിരുവനന്തപുരം കിരീടം നേടിയത്‌. ശക്തമായ മൽസരത്തിനൊടുവിൽ ടൈബ്രേക്കറിലാണ്‌ തിരുവനന്തപുരത്തിന്റെ വിജയം.

നിശ്ചിത സമയത്ത്‌ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. പെനാൽട്ടി ഷൂട്ട്‌ ഔട്ടിൽ 3-2ന്‌ വിജയം തിരുവനന്തപുരത്തിന്‌ സ്വന്തമായി. കാസർഗോഡിനെ കീഴടക്കിയാണ്‌ തിരുവനന്തപുരം ഫൈനലിലെത്തിയത്‌. തൃശൂരിനെ മറികടന്നാണ്‌ കോഴിക്കോട്‌ ഫൈനലിൽ കടന്നത്‌. ലൂസേഴ്‌സ്‌ ഫൈനലിൽ തൃശൂരിനെ എതിരില്ലാത്ത അഞ്ച്‌ ഗോളുകൾക്ക്‌ തകർത്ത്‌ കാസർഗോഡ്‌ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!