കളി മതിയാക്കി യുവരാജ്

ഇന്ത്യൻ ക്രിക്കറ്റിൽ ആരാധകവൃന്ദമേറെയുള്ള, വിശ്വകിരീടമെന്ന സുന്ദരസ്വപ്നം രണ്ടാംവട്ടവും രാജ്യം കയ്യെത്തിപ്പിടിച്ചപ്പോൾ നിർണ്ണായക സംഭാവനകൾ നൽകിയ യുവരാജ് സിംഗ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ക്രിക്കറ്റ് തന്നെ പൊരുതാൻ പഠിപ്പിച്ചെന്നഭിപ്രായപ്പെട്ട താരം പത്രസമ്മേളനം വിളിച്ചുചേർത്താണ് തീരുമാനമറിയിച്ചത്. കാൻസർ പോലൊരു മഹാമാരിയെ നേരിടേണ്ടിവന്നിട്ടും പതറാതെ പൊരുതിയ പഞ്ചാബുകാരൻ ഈ വർഷത്തെ ഐപിഎല്ലിലും പാഡണിഞ്ഞിരുന്നു.

2000 ൽ കെനിയക്കെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ അരങ്ങേറിയ യുവി 304 ഏകദിനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. 2017 ലാണ് താരം ഇന്ത്യക്കായി ഒടുവിൽ കളത്തിലിറങ്ങിയത്. ലോകകപ്പ് വിജയത്തിനൊപ്പം ലോർഡ്‌സിൽ കൈഫിനെ കൂട്ടുപിടിച്ച് നേടിയ നാറ്റ് വെസ്റ്റ് ട്രോഫി ഫൈനൽ വിജയവും, ബ്രോഡിനെ ആറുതവണ അതിർത്തി കടത്തിയ വീര്യവും, പോയിന്റിലെ മുഴുനീള ഡൈവുകളുമടക്കം ഓർക്കാനൊരുപിടി നല്ല നിമിഷങ്ങളേകിയാണ് താരം ക്രിക്കറ്റ് മൈതാനത്തോട് വിടപറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!