സിംബാബ്‌വേക്ക് ക്രിക്കറ്റിൽ വിലക്ക്

അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും സിംബാബ്‌വെയെ ഐസിസി വിലക്കി. രാജ്യത്തെ ക്രിക്കറ്റ് ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് തെളിഞ്ഞതോടെയാണ് യുദ്ധകാലാടിസ്ഥാനത്തിൽ ടീമിന് ഐസിസി വിലക്കേർപ്പെടുത്തിയത്.

ആർട്ടിക്കിൾ 2.4 ലെ രണ്ട് നിയമങ്ങൾ ലംഘിച്ച രാജ്യത്തെ വിലക്കുകയാണെന്ന് പ്രസ്താവന ഐസിസി ചെയർമാൻ ശശാങ്ക് മനോഹറാണ് പുറത്തുവിട്ടത്. ലണ്ടനിൽ ചേർന്ന വാർഷിക യോഗത്തിലായിരുന്നു തീരുമാനം. ഇതോടെ സിംബാബ്‌വേക്ക് ഐസിസിയിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം നിലയ്ക്കുമെന്നുറപ്പായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!